തൃശൂർ: ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ഇന്നലെ രാത്രി കൂട്ടോറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിയയിൽ ആയിരുന്നു ദാരുണസംഭവം. പതിനൊന്ന് പേരടങ്ങുന്ന കൈ കൊട്ടിക്കളി സംഘം വേദിയിൽ എത്തി എതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ സതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയോജനങ്ങളുടെ മാനസീകോല്ലാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സുമിത്ര ക്ലബ്ബിലെ അംഗമായാണ് സതി. കൂടാതെ പ്രദേശത്തെ കലാ- സാംസ്കരിക പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും.