പാകിസ്താൻ മുൻ താരം വസിം അക്രമിന്റെ പരിചയ സമ്പത്തിനെ ആശ്രയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന് മുന്നോടിയായി മുൻ പേസറുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. ശ്രീലങ്കൻ താരങ്ങളും പരിശീലകരും ക്ലബുകളും രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും. ബുധനാഴ്ച അക്രം ലങ്കയിലെത്തിയിരുന്നു.
അഞ്ചു സെക്ഷനായിട്ടാകും പരിശീലനം. ടി20 ലോകകപ്പിന് ഒരുങ്ങുന്ന ടീമിന് ഊർജം നൽകാനാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2022ൽ ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 5 മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റായിരുന്നു പുറത്താകൽ. 2014ൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം ഉയർത്താൻ അവർക്ക് കഴിഞ്ഞിരുന്നു.
Former Pakistani legend @wasimakramlive will conduct a two-day training program for national players, SLC High Performance Coaches, and the coaches of the major clubs.
READ: https://t.co/OXdKD7GjTu #SLC #SriLankaCricket
— Sri Lanka Cricket 🇱🇰 (@OfficialSLC) May 1, 2024
“>