കൊൽക്കത്ത: രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി. രാഹുലിന് അമേഠിയിൽ മത്സരിക്കാൻ ഭയമെന്ന് അദ്ദേഹം വിമർശിച്ചു. ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുൽ ഭയന്നോടി. ജനങ്ങളോട് രാഹുൽ പറഞ്ഞത് തന്നെയാണ് തനിക്കും രാഹുലിനോട് പറയാനുള്ളതെന്നും ഭയന്നോടരുതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
താൻ പറഞ്ഞതൊന്നും വെറുതെയാകില്ല. കോൺഗ്രസിന്റെ വലിയ നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യപ്പെടില്ലെന്നും ഓടിയോളിക്കുമെന്നും താൻ പാർലമെന്റിൽ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ രാജസ്ഥാനിൽ നിന്ന് അവർ രാജ്യസഭയിലെത്തി. പ്രിയങ്കയുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. ബംഗാളിലെ ബർധമാൻ-ദുർഗാപൂർ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ.
വയനാട്ടിൽ കോൺഗ്രസിന്റെ രാജാവ് പരാജയപ്പെടുമെന്നും താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന മുറയ്‌ക്ക് വേറെ സുരക്ഷിത മണ്ഡലത്തിലേക്ക് ചേക്കേറുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചത് അദ്ദേഹം ആവർത്തിച്ചു. അമേഠിയെ ഭയന്ന് രാഹുൽ ഇത്തവണ റായ്ബറേലിയിലേക്കാണ് ഓടിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ആരും പേടിക്കരുതെന്നും ആരും ഓടിയൊളിക്കരുതെന്നും നിരന്തരം പറയുന്ന കോൺഗ്രസ് നേതാക്കൾ തന്നെ പടയോട്ടത്തിലെണെന്നും അദ്ദേഹം വിമർശിച്ചു.
#WATCH | Bardhaman-Durgapur, West Bengal: On Congress MP Rahul Gandhi’s candidature from Raebareli, PM Modi says, “I had already said in the Parliament that their (Congress) biggest leader will not dare to fight elections and she will run away. She ran away to Rajasthan and came… pic.twitter.com/xKNnGtpq6q
— ANI (@ANI) May 3, 2024
നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഒരു കാലത്ത് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ സാധിച്ചത്. അമേഠിയിൽ സ്ഥിരമായി മത്സരിച്ചിരുന്ന രാഹുൽ പരാജയഭീതിയിൽ റായ്ബറേലിയാണ് തിരഞ്ഞെടുത്തത്. അമേഠിയിലകട്ടെ പ്രിയങ്കയുടെയും രാഹുലിന്റെയും വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയുമാണ് സ്ഥാനാർത്ഥി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് അവസാന നിമിഷം സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്.















