മലയാളികളുടെ പ്രിയ താരജോഡികളായ ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുത്ത് വൻ താരനിര. ഗുരുവായൂർ ക്ഷേത്രത്തിലാണ് അതിരാവിലെ താലികെട്ട് ചടങ്ങ് നടന്നത്. അതിന് ശേഷം നടന്ന വിവാഹാഘോഷത്തിലാണ് മലയാളി സിനിമാ ലോകത്തെ താരങ്ങൾ എത്തിയത്. മോഹൻലാൽ, ദിലീപ്, കാവ്യാ മാധവൻ, സുരേഷ് ഗോപി, അപർണ ബാലമുരളി എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തിക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. പാലക്കാട് സ്വദേശി നവനീതാണ് മാളവികയുടെ വരൻ. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സഹോദരൻ എന്ന നിലയിൽ വല്ലാത്ത അനുഭവമാണിതെന്നും വളരെയധികം സന്തോഷമുണ്ടെന്നും കാളിദാസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
നിരവധി താരങ്ങളാണ് വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മക്കളായ മീനാക്ഷിയോടും മഹാലക്ഷമിയോടും ഒപ്പമാണ് ദിലീപും കാവ്യയുമെത്തിയത്.
മാളവികയുടെയും നവനീതിന്റെയും വിവാഹനിശ്ചയവും സമൂഹമാദ്ധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്റെ വിവാഹ നിശ്ചയവും അടുത്തിടെയാണ് നടന്നത്.
തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.