അനുഷ്ക ശർമ്മയുടെ പിറന്നാൾ അതി ഗംഭീരമായി ആഘോഷിച്ച് ഭർത്താവും ഇന്ത്യൻ ബാറ്ററുമായ വിരാട് കോലി വിരാട് കോലി. ആർ.സി.ബിയിലെ ടീമംഗങ്ങൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു ആഘോഷങ്ങൾ. ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ് വെൽ ഭാര്യ വിനി രാമൻ എന്നിവരടക്കമുള്ളവരാണ് അത്താഴ വിരുന്നിനും ആഘോഷങ്ങൾക്കുമെത്തിയത്. ഇതിന്റെ ചിത്രങ്ങൾ വിരാട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ബംഗളൂരുവിലെ ഉയർന്ന ലക്ഷ്വറി റെസ്റ്റോറൻ്റായ ലുപയിലാണ് സർപ്രൈസ് ആഘോഷം നടന്നത്. ആഘോഷം മനോഹരമാക്കിയതിനും നല്ല ഭക്ഷണം വിളംബിയതിനും വിരാട് റെസ്റ്റോറൻ്റിന് നന്ദി അറിയിച്ചിട്ടുണ്ട്.
മെയ് ഒന്നിനായിരുന്നു അനുഷ്കയുടെ പിറന്നാൾ. നിന്നെ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ജീവിതത്തിൽ ഞാൻ അപൂർണനായേനെ.. നമ്മുടെ ജീവിതത്തിലെ വെളിച്ചം നീയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2017 ഡിസംബറിലാണ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിരാട് കോലിയും അനുഷ്‌ക ശർമ്മയും വിവാഹിതരായത്. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.