തിരുവനന്തപുരം: ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
എന്നാൽ ഇന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രിയോടടുത്ത് തുടരും. ആലപ്പുഴയിലും കോഴിക്കോടും രാത്രികാല താപനില ഉയരാനും സാധ്യതയുണ്ട്.