ടി20 ലോകകപ്പിലെ ഭീകരാക്രമണ ഭീഷണിയിൽ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. പാകിസ്താനിൽ നിന്നാണ് ഭീഷണിയെത്തിയത്. ‘ഭീഷണിയിൽ ഉത്കണ്ഠയുണ്ട്. സുരക്ഷയുടെ ഉത്തരവാദിത്തം ടൂർണമെന്റ് സംഘടിപ്പിക്കുന്ന രാജ്യത്തെ സുരക്ഷാ ഏജൻസികൾക്കാണ്. എല്ലാ മുൻകരുതലുകളും സ്വീകരിക്കും. താരങ്ങളുടെയും കാണികളുടെയും സുരക്ഷയ്‌ക്ക് അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കും.
സുരക്ഷാ ഏജൻസികളുമായി സംസാരിക്കും. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനനുസരിച്ചാകും ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുക. വിൻഡീസ് , യുഎസ്എ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്.”-ശുക്ല പറഞ്ഞു.20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 9 വേദികളിലാണ് നടക്കുന്നത്. ഇതിൽ ആറെണ്ണം വിൻഡീസിലാണ്. വിൻഡീസ് വേദികൾക്ക് നേരെയാണ് ഭീകരാക്രമണ ഭീഷണിയുണ്ടായിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ടൂർണമെന്റിന് എത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന. ഞങ്ങൾക്ക് അതിന് കഴിയുന്നൊരു സുരക്ഷാ സംവിധാനമുണ്ട്”—ഐസിസിയുടെ ആഗോള വക്താവ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
#WATCH On the issue of terror threat to T20 World Cup 2024, BCCI Vice President Rajeev Shukla says, “As far as threat is concerned, the responsibility of security lies with the security agencies of the country that is hosting the game. Every precaution will be taken. We will take… pic.twitter.com/M9iFDc3x7E
— ANI (@ANI) May 6, 2024
“>