കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളത്താണ് സംഭവം. ഭാര്യ പ്രീത, മകൾ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
മകനായ ശ്രീരാഗിനെയും, ശ്രീജു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീജുവിനെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയാണ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി ആത്മഹത്യയിലേക്ക് തിരിയാൻ ശ്രീജുവിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.