ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചൊവ്വാഴ്ച നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.56 ന് ആണ് അനുഭവപ്പെട്ടത്. 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
EQ of M: 2.6, On: 07/05/2024 08:56:40 IST, Lat: 31.00 N, Long: 79.31 E, Depth: 5 Km, Location: Uttarkashi, Uttarakhand.
For more information Download the BhooKamp App https://t.co/5gCOtjcVGs @KirenRijiju @Ravi_MoES @Dr_Mishra1966 @ndmaindia @Indiametdept pic.twitter.com/44JuIyaYy9— National Center for Seismology (@NCS_Earthquake) May 7, 2024
കഴിഞ്ഞ മെയ് 1 ന് ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.