ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. ജനപ്രിയനായകന്റെ സ്ഥാനം ഒന്നുകൂടി ദിലീപ് ഉറപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ദിലീപ് മുമ്പ് അഭിനയിച്ച ഒരുപിടി ഹിറ്റ് സിനിമകളുടെ ഓർമപ്പെടുത്തലാണ് പവി കെയർടേക്കർ എന്നാണ് പ്രേക്ഷകർ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദിലീപ് പങ്കുവെച്ച ചിത്രത്തിലെ ഗാനവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തെക്കുറിച്ചും ദിലീപിന്റെ അഭിനയത്തെക്കുറിച്ചുമുളള പോസിറ്റീവ് കമന്റുകളാണ് നിറയുന്നത്.
‘പൂങ്കുയിൽ കൂവും’ എന്ന് തുടങ്ങുന്ന ഗാനമാണ് ദിലീപ് പങ്കുവെച്ചത്. മിഥുൻ മോഹന്റെ സംഗീതത്തിൽ സംഗീത ശ്രീകാന്താണ് ഗാനം ആലപിച്ചരിക്കുന്നത്. മുഴുനീള കോമഡി എൻർടൈൻമെന്റ് സിനിമയാണിത്. ജനപ്രിയ നായകന്റെ വേഷത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.