ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മേധാവി ഡോ. കെ.പി യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിൽ വെച്ചായിരുന്നു അപകടം. ചർച്ചിന് പുറത്ത് പ്രഭാത നടത്തത്തിനിടെ കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെത്തഡിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.