ഇടുക്കി: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് നിർമാണ തൊഴിലാളി മരിച്ചു. നെടുങ്കണ്ടം കൊമ്പലമുക്കിലാണ് സംഭവം. പാലാർ കുന്നിൽ സ്വദേശി വിനോദ് (45) ആണ് മരിച്ചത്. ചോറ്റുപാറ സ്വദേശിയുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ സൺഷൈഡിൽ നിന്ന് വിനോദ് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.