തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ ആണ് കാണാതായത്. കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പിനെത്തിയ യുവാവാണ് അപകത്തിൽപ്പെട്ട യഹിയ.
വൈകുന്നേരം 6.30 ഓടെ രണ്ടു സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിവരം അറിഞ്ഞ് പീച്ചി പോലീസ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തൃശ്ശൂരിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു. സ്കൂബാ സംഘവും സ്ഥലത്തെത്തി. വെളിച്ചക്കുറവ് തിരച്ചിലിന് പ്രയാസം ഉണ്ടാക്കുന്നുണ്ട്. തൃശൂർ സിറ്റി എസിപിയും സ്ഥലത്തെത്തിയിട്ടുണ്ട്.