ഷില്ലോംഗ്: ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച പഞ്ചസാരയും കന്നുകാലികളെയും, സൗന്ദര്യ വർദ്ധക വസ്തുക്കളും പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. രഹസ്യ വിരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു.
കന്നുകാലികൾ, പഞ്ചസാര, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയാണ് കള്ളക്കടത്ത് സംഘത്തിന്റെ പക്കൽ നിന്ന് പിടികൂടിയതെന്ന് സുരക്ഷാ സേന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്.
സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വലിയ ശേഖരം തന്നെ പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനക്കായി കസ്റ്റംസ് ഓഫീസിന് കൈമാറി. കൂടാതെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 8 കന്നുകാലികളെയും വൻ പഞ്ചസാര ശേഖരവും പിടിച്ചെടുത്തെന്ന് സുരക്ഷാ സേന അറിയിച്ചു.