തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മായ മുരളി(39)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന ആൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവ് എട്ട് വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ട് മാസമായി ഇവർ രഞ്ജിത്ത് എന്ന ആൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് വിവരം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. മായയ്ക്ക് രണ്ടു പെൺകുട്ടികളുണ്ട്.