കെഎസ്ഇബി കാട്ടുകള്ളൻമാർ; നമ്മുടെ 600 അവർക്ക് 200; സോളാർ വെച്ചിട്ടും വൈദ്യുതിബിൽ പതിനായിരത്തിനുമേൽ;​ നടക്കുന്നത് വൻതട്ടിപ്പെന്ന് ആര്‍. ശ്രീലേഖ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ഇബി കാട്ടുകള്ളൻമാർ; നമ്മുടെ 600 അവർക്ക് 200; സോളാർ വെച്ചിട്ടും വൈദ്യുതിബിൽ പതിനായിരത്തിനുമേൽ;​ നടക്കുന്നത് വൻതട്ടിപ്പെന്ന് ആര്‍. ശ്രീലേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 01:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്ഇബിയെ കാട്ടുകള്ളൻമാരെന്ന് വിശേപ്പിച്ച് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. വീട്ടിലെ സോളറിൽ നിന്നും 500 മുതൽ 600 യൂണിറ്റ് വരെ കെഎസ്ഇബിക്ക് കൊടുക്കുമ്പോൾ അവരുടെ കണക്കിൽ അത് 200-300 യൂണിറ്റ് വരെ മാത്രമേയുള്ളുവെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തി. കെഎസ്ഇബിയുടെ ബിൽ വായിച്ചാൽ ആർക്കും ഒന്നും മനസിലാകില്ലെന്നും അവർ കുറ്റപ്പെടുത്തി.

ആര്‍. ശ്രീലേഖയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!
രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!
അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.
മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?
അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!
ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!
കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!
കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ.

 

Tags: KSEBSreelekha ips
Share
Tweet
SendShare

More News from this section

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies