മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. വളാഞ്ചേരി കരേക്കാട് സികെ പാറയിലും കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.
കഞ്ഞിപ്പുരയിലാണ് നാലുവയസുകാരിക്ക് നേരെ ആക്രമണം ഉണ്ടായത്. കുട്ടിയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.