വിരാട് കോലിയുടെ ഇന്നിംഗ്സാണ് പഞ്ചാബിനെ പ്ലേ ഓഫ് കാണാതെ പുറത്താക്കിയത്. എന്നാൽ പഞ്ചാബ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് കോലി. ധരംശാലയിൽ നടന്ന മത്സരത്തിൽ ഡഗ് ഔട്ടിൽ ഹർപ്രീത് ബ്രാറിന്റെയും അർഷ്ദീപ് സിംഗിന്റെയും കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിടുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായത്. ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ‘എത്ര തവണ നിങ്ങൾ ഈ വീഡിയോ കണ്ടു’ എന്ന അടിക്കുറിപ്പോടെ പഞ്ചാബ് സൂപ്പർ കിംഗ്സും പങ്കുവച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളെ കെട്ടിപ്പിടിക്കുന്നതും അവരൊടൊപ്പം സംസാരിക്കുന്നതും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന കോലിയെ വീഡിയോയിൽ കാണാം. 12 മില്യണിലധികം ആളുകളാണ് പഞ്ചാബ് കിംഗ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതുവരെ കണ്ടത്.
How many times have you watched this reel? 🥹❤️
Admin – Yes.#SaddaPunjab #PunjabKings #JazbaHaiPunjabi #TATAIPL2024 #PBKSvRCB pic.twitter.com/nOW13UgdkZ— Punjab Kings (@PunjabKingsIPL) May 10, 2024
“>
man with a golden heart, king you drop this heart, most humbble guy off the field എന്നിങ്ങനെയുള്ള കമന്റുകളും ആരാധകർ പങ്കുവച്ചിട്ടുണ്ട്. 634 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം.















