വയോധികനെ കാറിനിടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തി ട്രാൻസ്ജെഡർ( വുമൺ). തുടർന്ന് മൃതദേഹത്തിൽ ചുംബിച്ചു. നടുക്കുന്ന ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞു. നടന്നുപോകുന്ന വയോധികനെ കാർ കാെണ്ട് ഇടിച്ചിട്ട ശേഷം 9 തവണ വെട്ടുകയായിരുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു ദാരുണ സംഭവം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൃദ്ധനെ ഇവർ ഇടിച്ചിട്ടിത്.
സ്റ്റീവൻ ആൻഡേഴ്സൺ എന്ന 64കാരനാണ് കൊല്ലപ്പെട്ടത്. കാരോൺ ഫിഷർ എന്ന ട്രാൻസ്ജെൻഡർ ആണ് ആക്രമണം നടത്തിയ ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ടത്. കുറച്ചു സമയക്കിന് ശേഷം വീണ്ടും തിരിച്ചെത്തി മൃതദേഹം നേരെ കിടത്തി അതിൽ ചുംബിക്കുകയായിരുന്നു. മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ട അക്രമിയെ പൊലീസ് പിടികൂടുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.
ആക്രമത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. ദാരുണ സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കോടതി രേഖകളിൽ പ്രതിയെ പുരുഷൻ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെയും ഇയാൾ ചില കേസുകളിൽ പ്രതിയായിരുന്നു.















