ദിവസങ്ങളായി തുടരുന്ന കാെടും ചൂടിന് ആശ്വാസമായി മുംബൈയിലെ വിവിധയിടങ്ങളിൽ നേരിയ മഴയെത്തി. താനെയും സൗത്ത് മുംബൈയിലെ ചില ഭാഗങ്ങളിലുമാണ് നേരിയ മഴയുണ്ടായത്. എന്നാൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശിയടിച്ചത് ആശങ്കയുയർത്തി.
പടിഞ്ഞാറൻ മേഖലകളായ ബോറിവാലി, കാണ്ഡിവാലി, മലാഡ്, ഗൊർഗോൺ, അന്ധേരി മേഖലകളിലും നേരിയ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. ബദ്‌ലാപൂർ, ഭിവണ്ഡി, കല്യാൺ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മഴയും ലഭിച്ചു. അതേസമയം അടൽ സേതുവിൽ വീശിയടിച്ച പൊടിക്കാറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യാത്രക്കാരുടെ കാഴ്ച പൂർണമായും മറയ്‌ക്കുന്നതായിരുന്നു കാറ്റ്.
വി.രാജ് എന്ന യാത്രക്കാരനാണ് വീഡിയോ പകർത്തി എക്സിൽ പങ്കുവച്ചത്. മേയ് പകുതിയോടെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പാണ് വരും ദിവസങ്ങളിലുള്ളത്.
Caught in the midst of a wild storm at #AtalSetu, visibility is next to none! Stay safe out there, folks!!#MumbaiRains pic.twitter.com/oXHjD7Hiju
— 𝕍ℝaj 🇮🇳 (@VRaj_In) May 13, 2024
“>
WATCH | Heavy Winds and Overcast Sky at Air India Signal , Mumbai 👇@RuchaKanolkar15 📽️
#MumbaiRains #Mumbai #NarimanPoint pic.twitter.com/wtryMRVSk8
— Free Press Journal (@fpjindia) May 13, 2024