മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാഗം കുട്ടികളുടെ സമീപത്താണ് പതിച്ചത്. നാലുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെങ്ങ് താഴെ വീഴുന്നത് കണ്ട കുട്ടികൾ ആശ്ചര്യത്തോടെ നോക്കുന്നതും പതിയെ ഓടിമാറുന്നതും വീഡിയോയിൽ കാണാം. അവസരോചിതമായി കുട്ടികൾ മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അതേസമയം നിർമ്മാണത്തിലിരുന്ന 14 നില പാർക്കിംഗ് കേന്ദ്രവും കാറ്റിൽ തകർന്നു വീണു. ഇരുമ്പിൽ നിർമ്മിച്ച കേന്ദ്രമാണ് നിലംപൊത്തിയത്. ൃ അമ്പതോളം കാറുകൾക്ക് കേടുപാട് സംഭവിച്ചു.
#WATCH | #MumbaiRains: Tree Falls On Rickshaw In #Jogeshwari; Driver Seriously Injured
By: @meghakuchik1#Mumbai #mumbainews pic.twitter.com/4l2nNlHhSV
— Free Press Journal (@fpjindia) May 13, 2024
“>
മുംബൈയിലെ വഡാല-ആൻ്റപ് ഹിൽ റോഡിന്റെ കിഴക്കൻ പ്രദേശത്തെ ശ്രീ ജി ടവറിലെ പാർക്കിംഗ് കേന്ദ്രമാണ് തകർന്നത്. ഇതിന്റെ ഭയപ്പെടുത്തുന്ന വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. രണ്ടു ഫയർ എൻജിൻ യൂണിറ്റുകളെത്തി പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം മറ്റൊരു സംഭവത്തിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണ് 4 പേർ മരിച്ചു 40ഓളം പേർക്ക് പരിക്കേറ്റു.
#WATCH | #Mumbai: 14-Storey Metal Parking Lot Collapses In #Wadala East After Heavy Rains#MumbaiRains pic.twitter.com/L8EudrBY8d
— Free Press Journal (@fpjindia) May 13, 2024
“>