കന്യാകുമാരി : വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും.
“മൂക്കുത്തി അമ്മൻ” പുറത്തിറങ്ങിയതിന് ശേഷം എല്ലാ വർഷവും കന്യാകുമാരി ഭഗവതിയമ്മൻ ക്ഷേത്രത്തിലെ ഉത്സവദിവസം അമ്മയെ ദർശിക്കുന്നത് നയൻതാര പതിവാക്കിയിരുന്നു. കന്യാകുമാരിയുടെ പരിസര പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം .
പതിവസരിച്ച്, വൈകാശി ഉത്സവത്തിന്റെ തലേദിവസം ( മെയ് 13) ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നയൻതാര ഭർത്താവിനൊപ്പം സ്വാമിത്തോപ്പ് അയ്യാവഴി ക്ഷേത്രം, സുശീന്ദ്രം താണുമാലയസ്വാമി ക്ഷേത്രം, നാഗർകോവിൽ നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി.
ഇരുവരെയും കാണാൻ ധാരാളം ആരാധകർ ഈ ക്ഷേത്രങ്ങൾക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്നു .ഇവിടങ്ങളിൽ ദർശനം നടത്തിയ ശേഷം അവിടെ തടിച്ചുകൂടിയ ആരാധകർക്കൊപ്പം ഇവർ സെൽഫികളെടുത്തു.















