'എൻ മണ്ണ് എൻ മക്കൾ യാത്ര' എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി, തെരഞ്ഞെടുപ്പിന് ശേഷം പുതിയ യാത്ര തുടങ്ങും; ഓരോ ​ഗ്രാമത്തിലും 24 മണിക്കൂർ തങ്ങും; അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എൻ മണ്ണ് എൻ മക്കൾ യാത്ര’ എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി, തെരഞ്ഞെടുപ്പിന് ശേഷം പുതിയ യാത്ര തുടങ്ങും; ഓരോ ​ഗ്രാമത്തിലും 24 മണിക്കൂർ തങ്ങും; അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച എൻ മണ്ണ് എൻ മക്കൾ യാത്രയെ കുറിച്ച് മനസ് തുറന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജനം ടിവിയുടെ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കവേയാണ് എട്ടു മാസം നീണ്ടുനിന്ന യാത്രയെ കുറിച്ച് അദ്ദേഹം വാചാലനായത്.

എൻ മണ്ണ് എൻ മക്കൾ യാത്ര മെച്ചപ്പെട്ട മനുഷ്യനാകാൻ തന്നെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകളെ അടുത്ത് കാണാനും കേൾക്കാനും ഇതിലൂടെ സാധിച്ചു. ഒരോ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ജനങ്ങളുടെ പക്കൽ തന്നെയുണ്ട്. നമ്മൾ അത് കേൾക്കാൻ തയ്യാറായാൽ മാത്രം മതി.

ഐഎഎസ് നേടി ആഡംബര പൂർണ്ണമായ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ ഇരുന്നതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ പക്കൽ തന്നെ പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയണം. നിർഭാഗ്യവശാൽ രാഷ്‌ട്രീയത്തിൽ സംഭവിക്കുന്നത് വൺ-വേ കമ്യൂണിക്കേഷനാണ്. വലിയ സ്റ്റേജിലേക്ക് പോകുന്നു, വലിയ ടേബിളിന് മുന്നിൽ ഇരിക്കുന്നു, ആയിരക്കണക്കിന് ജനങ്ങൾ താഴെയിരിക്കുന്നു. നിങ്ങൾ മൈക്കിൽ സംസാരിക്കുന്നു. കൈകൾ വീശി കാണിക്കുന്നു, തിരിച്ചുവരുന്നു, ഇതായി മാറി രാഷ്‌ട്രീയം.

തമിഴ്നാട്ടിലെ മാറിയ രാഷ്‌ട്രീയ സംസ്കാരത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. വലിയ നേതാക്കൾക്ക് സാധാരണക്കാരുമായി യാതോരു ബന്ധവുമില്ല. ഹെലികോപ്റ്ററിൽ വരുന്നു പോകുന്നു, അതാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ജനങ്ങളുടെ കൂടെയുണ്ടെന്നും അവരെ കേൾക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം അതാണ് എൻ മണ്ണ് എൻ മക്കൾ യാത്രയുടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്രാവിഡ പാർട്ടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം നിലവിലുള്ള ദ്രാവിഡ തമിഴകം യഥാർത്ഥ തമിഴ്നാടിൽ നിന്നും ഏറെ വ്യതിചലിച്ചാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞു. പഴയ തമിഴ്നാടിനെ തിരിച്ചുകൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. അതിനായി അവരുടെ പ്രശ്നങ്ങൾ‌ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മൂന്നാമതൊരാളിൽ നിന്ന് അറിയാൻ ശ്രമിക്കാതെ അവരിൽ നിന്ന് തന്നെ കേൾക്കണം. അത് നമ്മെ മെച്ചപ്പെട്ട നേതാവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭയ്‌ക്ക് ശേഷം ഇത്തരം കൂടുതൽ യാത്രകൾ പദ്ധതിയിടുന്നതായും അണ്ണാമലൈ അറിയിച്ചു. അടുത്ത യാത്ര ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. എൻ മണ്ണ് എൻ മക്കൾ യാത്രയിലൂടെ ഗ്രാമങ്ങളിൽ അധികം സമയം ചെലവഴിക്കാൻ സാധിച്ചില്ല . യാത്രയുടെ രണ്ടാം ഭാ​ഗത്തിൽ ഒരു ഗ്രാമത്തിൽ 24 മണിക്കൂർ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞുനിർത്തി.

 

Tags: BJPK ANNAMALIThe Big InterviewSpecial interview
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies