ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റൻ കെ.എൽ രാഹുലിന് വീട്ടിൽ വിരുന്നൊരുക്കി. ഡൽഹിയിലെ വസതിയിലായിരുന്നു ബിസിനസുകാരന്റെ സത്കാരം. ഹൈദരാബാദിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ലക്നൗ നായകനെ ഗ്രൗണ്ടിൽ ശകാരിക്കുന്ന ഗോയങ്കയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സഞ്ജീവിനെതിരെ വ്യാപക വിമർശനമുയർന്നു.
മോശം പെരുമാറ്റമാണ് ടീം ഉടമയിൽ നിന്നുണ്ടായതെന്ന് മുൻ താരങ്ങളടക്കം തുറന്നടിച്ചു. പ്രചരിച്ച വീഡിയോയിൽ സഞ്ജീവിന്റെ ശകാരം കേട്ട് നിസഹായനായി നിൽക്കുന്ന രാഹുലിനെയും കാണാമായിരുന്നു.ഇതിന് പിന്നാലെ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
താരം ഈ സീസണൊടുവിൽ ടീം വിടുമെന്നും സൂചകൾ പുറത്തുവന്നു. പ്ലേ ഓഫിലേക്ക് കടക്കാൻ ലക്നൗവിന് വിദൂര സാദ്ധ്യകൾ മാത്രമേ ഇപ്പോഴും അവശേഷിക്കുന്നേയുള്ളു. ഇതിനിടെയാണ് സോഷ്യൽ മീഡിയിയൽ ഉയർന്ന വിവാദം തണുപ്പിക്കാൻ ലക്നൗ ഉടമയുടെ അപ്രതീക്ഷിത നീക്കം.
I am neither an IPL fan nor #KLRahul ‘s! But the open dressing down by the promoter Sanjiv Goenka of Lucknow Super Giants to KL Rahul is in bad taste!
It’s like the king abusing the slave!#LSGvSRH #IPLCricket2024 pic.twitter.com/r3xYFHw9hj
— Anu Sehgal 🇮🇳 (@anusehgal) May 8, 2024
“>