മുംബൈ: പാൽഘർ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ഡോ. ഹേമന്ദ് വിഷ്ണു സാവ്‌റയുടെ വസായിലെ തെരഞ്ഞെടുപ്പ് പ്രചാരണ കാര്യാലയം ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് ആണ് കാര്യാലയം ഉദ്ഘാടനം ചെയ്തത്.
ബിജെപി മഹാരാഷ്‌ട്ര കേരള സെൽ സംസ്ഥാന അധ്യക്ഷൻ കെ.ബി ഉത്തംകുമാർ പരിപാടിയിൽ അധ്യക്ഷൻ ആയിരുന്നു. ഡോ. ഹേമന്ദ് സാവ്‌റയും സിറ്റിങ് എം.പി രാജേന്ദ്ര ഗാവിതും കാര്യാലയത്തിൽ എത്തി മേഖലയിലെ പ്രചാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

ശിവസേന ജില്ലാ പ്രമുഖ് നീലേഷ് ടെൻഡുൽക്കർ, ഹർഷ് പബ്ലിക്കേഷൻസിന്റെ പ്രകാശകനും മറാത്ത സമാജ് ഭാരവാഹിയുമായ പ്രകാശ് ജാദവ്, ബിജെപി കേരള സെൽ ഭാരവാഹികളായ ശ്രീകുമാരി മോഹൻ, നാരായണൻകുട്ടി നായർ, ശ്രീശങ്കർ, സതികുമാർ ഡി നായർ, ബിജെപി മണ്ഡലം ഭാരവാഹികളായ ഹൃദേഷ് സക്‌സേന, നിശാന്ത് ശർമ്മ എന്നിവരും സന്നിഹിതരായിരുന്നു.















