വയനാട് : മീൻ പിടിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വയനാട് കബനി പുഴയിലാണ് അപകടം. മീൻ പിടിക്കാനിറങ്ങിയ അയ്യംകൊല്ലി സ്വദേശി രാജ്കുമാറാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചാമപ്പാറയിൽ കിണർ ജോലിയ്‌ക്ക് എത്തിയതായിരുന്നു യുവാക്കൾ. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















