മുംബൈ: ഘാട്‌കോപ്പറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് വൈകിട്ട് നടക്കും. റോഡ്ഷോയ്‌ക്ക് മുന്നോടിയായി നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എൽബിഎസ് റോഡ് ഗാന്ധി നഗർ ജംഗ്ഷൻ മുതൽ നൗപാഡ ജംഗ്ഷൻ വരെയും, മഹുൽ-ഘാട്കോപ്പർ റോഡ്, മേഘ്രാജ് ജംഗ്ഷൻ മുതൽ ആർബി ജംഗ്ഷൻ വരെയുമാണ് നിയന്ത്രണം.
ഉച്ചയ്‌ക്ക് 2 മുതൽ രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഘാട്കോപ്പറിൽ പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോയ്‌ക്കായി ട്രാഫിക് പൊലീസും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.