സോഷ്യൽ മീഡിയ താരമായും നർത്തകിയായും മലയാളികൾക്ക് സുപരിചിതയാണ് സൗഭാഗ്യ. താരത്തിന്റെ വീഡിയോകളും വിശേഷങ്ങളും സമൂഹമാദ്ധ്യമ ലോകത്ത് വളരെ ശ്രദ്ധ ആകർഷിക്കാറുണ്ട്. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ വീഡിയോയിലൂടെയാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
താൻ നേരിട്ട രോഗാവസ്ഥയെ അനുഭവത്തെ കുറിച്ചാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്. എംആർഎ സ്കാനിംഗ് അനുഭവവും ഇടത് അണ്ഡാശയത്തിലായി ഒരു മുഴ കണ്ടെത്തിയതിനെ കുറിച്ചുമാണ് സൗഭാഗ്യ പങ്കുവക്കുന്നത്. എംആർഎ സ്കാനിംഗിന് പോകുന്നതാണ് വീഡിയോയിലുള്ളത്. സ്കാനിംഗിന് മുമ്പുള്ള എല്ലാ ടെൻഷനും പേടിയും സൗഭാഗ്യയുടെ മുഖത്ത് കാണാം. കഠിനമായ നടുവേദനയും ഗർഭപാത്രത്തിലെ ചില പ്രശ്നങ്ങളും കാരണമാണ് ഡോക്ടറെ സമീപിച്ചത്. തുടർന്ന് എംആർഐ സ്കാനിംഗ് നടത്താൻ ഡോക്ടർ ആവശ്യപ്പെട്ടു.
‘എംആർഐ സ്കാനിംഗിന് എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ചെറിയ മുറിയിൽ പോലും ഇരിക്കാൻ അസ്വസ്ഥതയുള്ള ഞാൻ നാല് മണിക്കൂറോളം സ്കാനിംഗ് മെഷീനിനുള്ളില് കിടന്നു. അച്ഛന്റെ അവസാന കാലവും അമ്മൂമ്മയെ സ്കാനിംഗ് മെഷീനിൽ കയറ്റിയതുമൊക്കെയാണ് ആ നാല് മണിക്കൂറിൽ മനസിലേക്ക് വന്നത്. മെഷീനിൽ കയറിയ സമയം മുതൽ ഞാൻ കരച്ചിലായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് വലത് അണ്ഡാശയത്തിലായി മുഴ ഉണ്ടായിരുന്നു. അത് പ്രസവത്തോടെ നീക്കം ചെയ്തു. അതാണ് ഇടത് അണ്ഡാശയത്തിൽ വീണ്ടും വന്നിരിക്കുന്നത്. മുഴയുടെ വലിപ്പം കുറയ്ക്കാനുള്ള മരുന്നുകളാണ് ഡോക്ടർ നൽകിയിരിക്കുന്നത്’- സൗഭാഗ്യ പറഞ്ഞു.
അടുത്ത് മൂന്ന് മാസത്തോളം സ്കാനിംഗുകൾ നടത്തും. ആ റിസൾട്ട് പ്രകാരമായിരിക്കും ബാക്കിയുള്ള ചികിത്സകളെന്നും സൗഭാഗ്യ വീഡിയോയിൽ പറയുന്നു.















