ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാലന്റെ തങ്കക്കുടം’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രത്തിന് ഇപ്പോൾ നടൻ പൃഥ്വിരാജ് വിജയാശംസകൾ അറിയിച്ചിട്ടുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്തകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
ഇന്ദ്രജിത്തിനോടൊപ്പം സൈജു കുറുപ്പും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു, ജൂഡ് ആന്റണി തുടങ്ങിയ പ്രേക്ഷകരുടെ പ്രിയതാരങ്ങളും ചിത്രത്തിലുണ്ട്.
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി വരാനിരിക്കുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മുഴുനീള കോമഡി എൻ്റർടൈനറാണ് ചിത്രം . ബേസിൽ ജോസഫ് ,അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, യോഗി ബാബു, രേഖ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.















