മുംബൈ: മഹാരാഷ്‌ട്രയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കെ സുരേന്ദ്രൻ. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്‌ട്രയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായുളള പ്രവർത്തനങ്ങളിൽ നിയോഗിക്കപ്പെട്ടത്.
കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുൾപ്പെടെ മഹാരാഷ്‌ട്രയിൽ എത്തിയവരുടെ കൂട്ടായ്മകളെയാണ് പ്രധാനമായും കെ സുരേന്ദ്രൻ അഭിസംബോധന ചെയ്യുന്നത്. നിരവധി യോഗങ്ങളിൽ ഇതിനോടകം അദ്ദേഹം പങ്കെടുത്തുകഴിഞ്ഞു. ഈ മാസം 11 നാണ് കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുംബൈയിൽ എത്തിയത്.

അന്ധേരി ഈസ്റ്റിലും മറോളയിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്‌ട്രയിലെ ആദ്യകാല പത്രങ്ങളിലൊന്നായ നവഭാരതിനും അദ്ദേഹം വിശദമായ അഭിമുഖം നൽകി.

മുംബെ സൗത്ത് സെൻട്രൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലും
ബോറിവെല്ലി, ഗോറായിഎന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും അദ്ദേഹം നേരത്തെ പങ്കെടുത്തു.















