പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിച്ച രണ്ടു ടീമുകളാണ് ഐപിഎല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരയ മുംബൈയുമായി ഏറ്റുമുട്ടുന്ന ലക്നൗവിന് ആറു ജയമടക്കം 12 പോയിന്റുകളാണുള്ളത്. സാങ്കേതികമായി ഇതുവരെ പുറത്തായിട്ടില്ലെങ്കിലും ലക്നൗവിന്റെ ആരാധകർ പോലും പ്രതീക്ഷ കൈവിട്ടു കഴിഞ്ഞു.
ഇന്നത്തെ മത്സരം ജയിച്ചാൽ ലക്നൗവിന് 14 പോയിന്റാകും എന്നാൽ പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അതിന് അസാധ്യമായ ഒരു കടമ്പയാണ് ലക്നൗവിന് മുന്നിലുള്ളത്. മുംബൈ 310 റൺസിന് ലക്നൗ തോൽപ്പിക്കേണ്ടിവരും. ഇതിനൊപ്പം ചെന്നൈയെ ബെംഗളൂരു 18 റൺസിന് കീഴടക്കുകയും വേണം. ഒരു പക്ഷേ ഇന്ന് മുംബൈയാണ് ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതെങ്കിലും ലക്നൗ പൂർണമായി പുറത്താകും.
കാരണം ലക്നൗവിനെക്കാൾ റൺറേറ്റിൽ മുന്നിലാണ് ആർ.സി.ബി ലക്നൗ ചെറിയ മാർജിനിൽ ജയിച്ചാൽ പോലും ഇത് ആർ.സി.ബിയെയും ചെന്നൈയെയും അത് ഒരു തരത്തിലും ബാധിക്കില്ല. അവസാന മത്സരം ജയിച്ച് സീസൺ അവസാനിപ്പിക്കാനാകും ലക്നൗ ശ്രമിക്കുക.