പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. ആധുനിക കാലത്തെ തെറ്റായ ഭക്ഷണക്രമവും, ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി ധമനികളിൽ അടിയുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ അവസ്ഥകളിലേക്ക് നയിച്ചേക്കാം..
ഉയര്‍ന്ന കൊളസ്‌ട്രോൾ കാരണം മുഖത്തും കണ്ണിലും രൂപപ്പെടുന്ന ലക്ഷണങ്ങള്‍:
1) കണ്‍പോളകളിലെ മഞ്ഞപ്പാടുകള്‍:- കണ്‍പോളകള്‍ക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള പാടുകള്‍ Xanthelasma എന്നറിയപ്പെടുന്നു. ഇത് കൊളസ്ട്രോൾ കൂടുന്നുവെന്ന സൂചനയാണ്.
2) കോര്‍ണിയക്ക് അരികിലെ മാറ്റങ്ങള്‍:- കോര്‍ണിയക്ക് ചുറ്റും വെളള നിറത്തിലോ ചാരനിറത്തിലോ കാണപ്പെടുന്ന വളയം കൊളസ്‌ട്രോളിനെയാണ് സൂചിപ്പിക്കുന്നത്.
3) മുഖത്ത് മഞ്ഞനിറം:- മുഖത്തിന്റെ പലഭാഗത്തും മഞ്ഞനിറം രൂപപ്പെടും. ചര്‍മ്മത്തിന്റെ പാളികള്‍ക്കുള്ളില്‍ കൊളസ്‌ട്രോള്‍ അമിതമായി അടിഞ്ഞുകൂടുന്നതാണ് നിറവ്യത്യാസത്തിന് കാരണം.
4) മഞ്ഞനിറത്തിലുള്ള മുഖക്കുരു:- ചര്‍മ്മത്തിന്റെ താഴെ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുമ്പോള്‍ കവിളുകളിലും കണ്‍പോളകളിലും കണ്ണുകള്‍ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള മുഖക്കുരു പ്രത്യക്ഷപ്പെടുന്നു.