ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ സ്വദേശിനി അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്. പള്ളിച്ചന്തയിൽ വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.















