ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു മെയ് 14ന്. എല്ലാവരെയും പോലെ തന്റെ കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പിറന്നാളാഘോഷിച്ച മെറ്റാ സി ഇ ഓ യോടൊപ്പം ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്സ് ആയിരുന്നു അത്.
പിറന്നാൾ ആഘോഷത്തിന്റെ ഒരു നേർക്കാഴ്‌ച്ച സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താൻ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങൾ എങ്ങനെയാണ് പുനഃസൃഷ്‌ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താൻ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാർവാർഡ് ഡോം, തറയിൽ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാർട്ട്‌മെൻ്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളിൽ ഒന്ന് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.” സാധാരണ മാർക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സമ്മതിക്കാറില്ല. എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ആഘോഷമാക്കാൻ സമ്മതം തന്നു. ഞങ്ങൾ ആഘോഷമാക്കി.” പ്രിസില്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















