ചാൾസ് രാജാവിനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കുമുണ്ടെന്ന് റിപ്പോർട്ട്. സൺഡേ ടൈംസ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂർത്തിയുടേയും സമ്പത്ത് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. യുകെയിൽ ജീവിക്കുന്ന ഏറ്റവും സമ്പന്നരായ ആയിരം പേരുടെ/കുടുംബങ്ങളുടെ പട്ടികയാണ് സൺഡേ ടൈംസ് പുറത്തുവിട്ടത്.
രാജാവ് ചാൾസ് മൂന്നാമന്റെ സമ്പത്ത് കഴിഞ്ഞ വർഷം 600 മില്യൺ പൗണ്ടായിരുന്നു. 2024ൽ ഇത് 610 മില്യൺ പൗണ്ടായി ഉയർന്നു. ഇതോടെ റാങ്ക് പട്ടികയിൽ 258-ാം സ്ഥാനമാണ് രാജാവിന്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഋഷി സുനകിന്റെയും അക്ഷതയുടെയും സമ്പത്ത് 120 മില്യൺ പൗണ്ട് വർദ്ധിച്ചിരുന്നു. അതായത് 529 മില്യൺ പൗണ്ടിൽ നിന്ന് 651 മില്യൺ പൗണ്ടായി വർദ്ധിച്ചു. ഇതോടെ റാങ്ക് പട്ടികയിൽ 245-ാം സ്ഥാനത്തായി പ്രധാനമന്ത്രിയും കുടുംബവും.
ഹിന്ദുജ ഗ്രൂപ് ചെയർപേഴ്സൺ ഗോപിചന്ദ് ഹിന്ദുജയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 37.196 ബില്യൺ പൗണ്ടാണ് ഗോപിചന്ദിന്റെ ആസ്തി. കഴിഞ്ഞവർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഗോപിചന്ദ് ഹിന്ദുജയായിരുന്നു.
ആദ്യ അഞ്ചിൽ ഇടംപിടിച്ചവർ
Gopi Hinduja and family – £37.2bn (industry and finance)
Sir Leonard Blavatnik – £29.25bn (investment, music and media)
David and Simon Reuben and family – £24.98bn (property and internet)
Sir Jim Ratcliffe – £23.52bn (chemicals)
Sir James Dyson and family – £20.8bn (household goods and technology)