മാഞ്ചസ്റ്റർ സിറ്റിയോ ആഴ്സണലോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട ജേതാക്കളെ ഇന്നറിയാം. 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുള്ള സിറ്റിയും 86 പോയിന്റുള്ള ആഴ്സണലും കിരീടത്തിനായി ഇഞ്ചോടിഞ്ചാണ് പോരടിക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ വെസ്റ്റ്ഹാമാണ്. സ്വന്തം മെെതാനത്ത് ആഴ്സണൽ എവർടണിനെയും നേരിടും.
നാലാം കിരീടം ലക്ഷ്യം വച്ചാണ് സിറ്റി ഇന്ന് പന്തുതട്ടാനിറങ്ങുന്നത്. വെസ്റ്റ്ഹാമിനെതിരെ ഇന്ന് ജയിച്ചാൽ 91 പോയിന്റുമായി സിറ്റി ലീഗ് കിരീടം നേടും. ആഴ്സണലിനെ എവർടൺ തോൽപ്പിച്ചാലും കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാകും.
എന്നാൽ മാഞ്ചസ്റ്റർ സിറ്റി -വെസ്റ്റ്ഹാം മത്സരം സമനിലയിലാകുകയും ആഴ്സണൽ എവർടണെ തോൽപ്പിക്കുകയും ചെയ്താൽ ഇരുടീമുകൾക്കും 89 പോയിന്റാകും. എങ്കിൽ ഗോൾ വ്യത്യാസത്തിലൂടെ ആഴ്സണൽ ചാമ്പ്യന്മാരാകും. വെസ്റ്റ് ഹാമിനോട് സിറ്റി അടിയറവ് പറയുകയും ആഴ്സണൽ ജയിക്കുകയും ചെയ്താൽ ഒരു പോയിന്റ് വ്യത്യാസത്തിൽ അവർ കിരീടം നേടും.