മദ്ധ്യപ്രദേശിലെ രത്ലാമിലുണ്ടായ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഡോൾഫിൻ എന്ന സ്വകാര്യ സ്വിമ്മിംഗ് പൂളിൽ ഡൈവ് ചെയ്യുന്നതിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ട് കൗമാരക്കാരൻ മരിച്ചതാണ് സംഭവം. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.
പൂളിന് സമീപം ഇരുന്ന ഒരു കുട്ടിയുടെ തലയ്‌ക്ക് മുകളിലൂടെ മറ്റൊരു കുട്ടി പൂളിലേക്ക് ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം. തലയ്‌ക്ക് ഇടിയേറ്റ് ബോധരഹിതനായി പൂളിൽ വീഴുകയായിരുന്നു കുട്ടി. അനികേത് തിവാരി എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി ബോധരഹിതനായി പൂളിൽ വീണെങ്കിലും കൂടെയുണ്ടായിരുന്നവരോ ലൈഫ് ഗാർഡുകളോ പെട്ടെന്നൊരു രക്ഷാപ്രവർത്തനം നടത്തിയില്ല. ഇതോടെയാണ് കൗരമാരക്കാരൻ മരണത്തിന് കീഴടങ്ങിയത്.
സ്വിമ്മിംഗ് പൂളിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അതൊന്നും പാലിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൂൾ അടച്ചുപൂട്ടി. അന്വേഷണം ആരംഭിച്ചു.
#WATCH | MP: Tragic Swimming Pool Stunt Claims Young Man’s Life In Ratlam #MadhyaPradesh #MPNews pic.twitter.com/DSjsb99tUb
— Free Press Madhya Pradesh (@FreePressMP) May 20, 2024
“>