മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മഹാരാഷ്‌ട്രയിൽ 50.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 13 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചയ്‌ക്ക് 1 മണി വരെ പോളിംഗ് നടന്ന ആറ് സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത് മഹാരാഷ്‌ട്രയിലാണ്.
ഭിവണ്ടി – 49.4, ധൂലേ-49.9, ഡിൻഡോരി 57.9, കല്യൺ 43, മുംബൈ നോർത്ത് – 49, മുംബൈ നോർത്ത് സെൻട്രൽ 47.5, മുംബൈ നോർത്ത് ഈസ്റ്റ് – 50.6, മുംബൈ നോർത്ത് വെസ്റ്റ് 50.5, മുംബൈ സൗത്ത് – 45.2, മുംബൈ സൗത്ത് സെൻട്രൽ- 49.4, നാസിക്-51, പൽഗാർ-58.8, താനെ-49.8 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിംഗ്.