പിണറായി സർക്കാർ നല്ല ഭരണമല്ലേ കാഴ്ച വെയ്‌ക്കുന്നതെന്ന് നടി ഉഷ. താനൊരു ഇടതുപക്ഷ പ്രവർത്തകയാണെന്നും ബാലസംഘത്തിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നുണ്ടെന്നും താരം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും എൽഡിഎഫ് വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരു മലയാള മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉഷ പ്രതികരിച്ചു.
“ഞാൻ കണക്കുകൾ ഒന്നും കൂട്ടിയിട്ടില്ല. എല്ലാ സീറ്റിലും എൽഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹം. ഉറപ്പായും 12 സീറ്റിൽ ഇടതുപക്ഷം വിജയിക്കും. നമ്മുടെ സർക്കാർ നല്ല ഭരണമല്ലേ കാഴ്ച വയ്‌ക്കുന്നത്. ഇപ്പോൾ പത്ത് വർഷമായി. കൊറോണ സമയത്തും പ്രളയ സമയത്തും പിണറായി സർക്കാർ നമ്മളെ ചേർത്ത് പിടിച്ചില്ലേ. അത് മാത്രം നോക്കിയാൽ മതി”.
“എത്ര നല്ലത് ചെയ്താലും ഒരു ചെറിയ പോരായ്മ ഉണ്ടായാൽ അതിന് ഭയങ്കരമായിട്ട് വലുതാക്കി കാണിക്കും. എന്തുമാത്രം വികസനമാണ് കേരളത്തിലുണ്ടായത്. ഞങ്ങളുടെ ആലപ്പുഴ തന്നെ ഉദാഹരണം. എല്ലാ മേഖലയിലും മാറ്റങ്ങൾ വന്നു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല”- ഉഷ പറഞ്ഞു.















