തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പ്രധാനപ്പെട്ട തസ്തികകളിൽ മാറ്റം. കെഎസ്ഇബി ചെയർമാനായിരുന്ന രാജൻ കൊബ്രഗഡേയെ ആരോഗ്യ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമയത്ത് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്നും മാറ്റുകയായിരുന്നു.
ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ തസ്തികയിലേക്ക് നിയമിച്ചു. മുൻപ് കെഎസ്ആർടിസി സിഎംഡി ആയിരുന്ന ബിജു പ്രഭാകറിന് യൂണിയനുകളുമായുള്ള തർക്കങ്ങൾ തുടർന്ന് സ്ഥാന ചലനമുണ്ടായിരുന്നു. കെ വാസുകി ഐഎഎസിന് നോർക്ക സെക്രട്ടറിയുടെ പൂർണ ചുമതല കൂടി നൽകിയിട്ടുണ്ട്.