അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുമെന്ന് മുൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഒന്ന് പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ ബെംഗളൂരുവിന് മുന്നിൽ കിഴടങ്ങും. ടൂർണമെന്റിലെ മികച്ച തിരിച്ചുവരവ് നടത്തിയ ആർസിബിക്ക് മുന്നിൽ തുടർ തോൽവികളിൽ ഉഴലുന്ന രാജസ്ഥാന് പിടിച്ചുനിൽക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്നും മുൻ താരം പറഞ്ഞു.
ഫാഫ് ഡൂപ്ലെസിയുടെയും വിരാട് കോലിയുടെ നേതൃമികവാണ് അവരുടെ തിരിച്ചുവരവിന് പ്രധാന കാരണം. തുടർ തേൽവികളിലെ തകർച്ചയിൽ തളർന്നിരുന്ന ടീമിനെയാണ് അവർ ഉയർത്തെഴുന്നേൽപ്പിച്ചത്. അതേസമയം രാജസ്ഥാൻ നന്നായി തുടങ്ങിയിട്ട് തുടർച്ചയായി തോറ്റു. അവസാന മത്സരത്തിലും പ്രകടനം ദയനീയമായിരുന്നു. ഞാൻ കരുതുന്നത് ഇന്ന് ആർ.സി.ബി-രാജസ്ഥാൻ മത്സരം ഏകപക്ഷീയമായിരിക്കും.
മികച്ച ഫോമിൽ കളിക്കുന്ന ആർസിബി ആധികാരിക ജയവുമായി രണ്ടാം ക്വാളിഫയറിലെത്തും. അല്ലെങ്കിൽ രാജസ്ഥാൻ എന്തെങ്കിലും അത്ഭുതം കാണിക്കേണ്ടിവരും.-സുനിൽ ഗസാസ്‌കർ പറഞ്ഞു. ഇന്ന് ജയിക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ