കൽപ്പറ്റ: ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ബത്തേരി മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ അയ്യപ്പ സംഗമം സംഘടിപ്പിക്കും. 26 നാണ് പരിപാടി സംഘടിപ്പിക്കുക.
ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി ജനറൽ സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ ഉദ്ഘാടനം ചെയ്യും. സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് എൻ. രാജൻ, ദക്ഷിണ ക്ഷേത്രീയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ, സമാജം സംസ്ഥാന ജനറൽ സെക്രട്ടറി മുരളി കുളങ്ങാട് തുടങ്ങിയവർ പങ്കെടുക്കും.
ശബരിമല പ്രതിഷ്ഠാദിന ആഘോഷം, അയ്യപ്പ ധർമ പ്രചാര നിധി സമർപ്പണം, ജില്ലാ കമ്മിറ്റി രൂപീകരണം എന്നിവയും നടത്തും. സമാജം സംസ്ഥാന സമിതിയംഗം എൻ. കൃഷ്ണക്കുറുപ്പ്, സുരേന്ദ്രൻ മാനന്തവാടി, അനന്തശർമ പേരിയ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.