ഡൽഹിയെ പരിഭ്രാന്തിയിലാഴ്‌ത്തി വീണ്ടും ബോംബ് ഭീഷണി; ഇത്തവണ സന്ദേശം ലഭിച്ചത് രണ്ട് കോളേജുകൾക്ക്

Published by
Janam Web Desk

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അടുത്തിരിക്കെ ഡൽഹിയെ വിട്ടൊഴിയാതെ ബോംബ് ഭീഷണി. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസായ ലേഡി ശ്രീറാം കോളേജിലും ശ്രീ വെങ്കടേശ്വര കോളേജിലുമാണ് ഭീഷണി സന്ദശം എത്തിയത്. ഫോൺ കോൾ വഴിയാണ് ബോംബ് ഭീഷണി വന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു. വൈകിട്ട് 4.40ഓടെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബെംഗളൂരിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നേരെയും ഇന്ന് ബോംബ് ഭീഷണി ഉയർന്നിരുന്നു. ഒട്ടേര ഹോട്ടൽ ഉൾപ്പെടെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞ മാസവും ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.

Share
Leave a Comment