ഹൈദരാബാദ്: റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഒറ്റയാൾ സമരവുമായി യുവതി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചളി വെള്ളത്തിലിരുന്ന് യുവതി സമരം ചെയ്തു. തെലങ്കാനയിലെ നാഗോളിൽ ബന്ദ്ലഗുഡയിലെ ആനന്ദ് നഗർ റോഡിലാണ് പ്രതിഷേധവുമായി യുവതി എത്തിയത്.
റോഡിന്റെ ശോചനീയാവസ്ഥ ഉയർത്തിക്കാട്ടാനാണ് താൻ ഈ പ്രതിഷേധം നടത്തുന്നതെന്നും കാൽനടയാത്രക്കാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കുഴികൾ ഉടൻ മൂടണമെന്നും യുവതി ആവശ്യപ്പെട്ടു. ചളി വെള്ളം നിറഞ്ഞ കുഴിയിൽ ഇരിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
A woman resident of Anandnagar, Nagole, protested against the poor condition of the road by sitting in a pothole.
Frustrated by the authorities’ unresponse to her multiple pleas to fix the potholes she chose to sit in a pothole filled with muddy water to demonstrate her protest. pic.twitter.com/d9LaMkZ8B9— Dilip Kumar (@dilipkumar_Pti) May 24, 2024
“>
“ഉപ്പലിനും നാഗോളിനുമിടയിലുള്ള റോഡിൽ 30 കുഴികളുണ്ട്. ഞാൻ എണ്ണിയ ശേഷമാണ് പറയുന്നത്. ഇത് ദയനീയമാണ്, ഇനിയും സഹിക്കാൻ കഴിയില്ല. എല്ലാ ദിവസവും ഞങ്ങൾ ഈ പ്രശ്നം നേരിടുന്നു. മനപ്പൂർവമാണ് ചളിയിൽ ഇരുന്നത്. ഈ പ്രശ്നം ഉടൻ പരിഹരിക്കണം. എന്റെ കുട്ടികൾക്ക് ഈ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്”- യുവതി മാധ്യമങ്ങളോട് പറഞ്ഞു.