കോഴിക്കോട്, തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി-വളയം റോഡിലാണ് വിദ്യാർത്ഥികൾ അപകടകരമായ യാത്ര നടത്തിയത്. കാറിന്റെ പിന് ഡോറുകളിലിരുന്ന് പാട്ട് പാടി ഡാന്‍സ് കളിച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
KL 18 AB 5961 എന്ന വടകര രജിസ്ട്രേഷനിലുള്ള കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര നടത്തിയത്. മഴയുണ്ടായിരുന്നപ്പോഴായായിരുന്നു യാത്ര.ഈ സമയത്ത് റോഡിൽ നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. കാറിന്റെ പിന്നിൽ മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു. വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.
ഏപ്രിൽ 28ന് ചാരുംമൂട്ടിൽ സമാനമായ രീതിയിൽ കാറിന്റെ പിന്നിൽ ഡോറിലിരുന്ന് യുവാക്കൾ യാത്ര ചെയ്തത് വ്യാപക വിമർശനം ഉയർത്തിയിരുന്നു. സുഹൃത്തിന്റെ കല്യാണത്തിന് പോയി വരും വഴിയാണ് അഞ്ച് യുവാക്കൾ കാറിൽ അപകടകരമായ യാത്ര നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അസ്ഥിരോഗവിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി സാമൂഹിക സേവനം നടത്താനും പത്തനാപുരം ഗാന്ധിഭവനിൽ സന്നദ്ധ സേവനം നടത്താനുമായിരുന്നു ശിക്ഷ വിധിച്ചത്. മാവേലിക്കര ജോയിന്റ് ആർടിഒയുടെയായിരുന്നു നടപടി.