തമ്മിലടികൾക്ക് ഒടുവിൽ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ. 15 അംഗ ടീമിനെ ബാബർ അസമാണ് നയിക്കുക. ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ച ശേഷം തീരുമാനം പിൻവലിച്ച മുഹമ്മദ് അമീറും ഇമാദ് വാസീമും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. 2016, 2021 ടൂർണമെന്റുകളിലാണ് ഇരുവരും അവസാനമായി കളിച്ചത്. അബ്രാർ അഹമ്മദ്, അസം ഖാൻ, മുഹമ്മദ് അബ്ബാസ് അഫ്രീദി, സയിം അയൂബ്, ഉസ്മാൻ ഖാൻ എന്നിവർ ആദ്യമായാണ് ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്.
ടി20 ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ഇംഗ്ലണ്ടിലാണ് പാക് ടീം. ആതിഥേയരുമായി 4 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് പാകിസ്താനുള്ളത്. ഇന്ത്യ, അയർലൻഡ്, കാനഡ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്താൻ. ജൂൺ 6ന് അമേരിക്കയ്‌ക്കെതിരെയാണ് ആദ്യ മത്സരം. തുല്യശക്തികളായ ഇന്ത്യ- പാക് പോരാട്ടം ജൂൺ 9ന് ന്യൂയോർക്കിലാണ്.
Pakistan Squad: Babar Azam (captain), Abrar Ahmed, Azam Khan, Fakhar Zaman, Haris Rauf, Iftikhar Ahmed, Imad Wasim, Mohammad Abbas Afridi, Mohammad Amir, Mohammad Rizwan, Naseem Shah, Saim Ayub, Shadab Khan, Shaheen Shah Afridi, Usman Khan