തൃശൂർ: തൃശൂർ കൂളിമുട്ടം പൊക്ലായ് ബീച്ച് തീരത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിനാണിതെന്നും മരണകാരണം വ്യക്തമല്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
മത്സ്യത്തൊഴിലാളികളാണ് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞത് കണ്ടത്. തുടർന്ന് വാർഡ് മെമ്പർ ഇ.കെ ബിജുവിന്റെ നേതൃത്വത്തിൽ ജഡം സംസ്കരിക്കുകയായിരുന്നു. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ തട്ടി ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെയും സമാനമായ സംഭവങ്ങൾ പ്രദേശത്ത് നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. തിമിംഗലത്തിന്റെ ജഡമായിരുന്നു മുമ്പ് കരയ്ക്കടിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു.