എറണാകുളം: ഓൺലൈൻ ചാനലിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ പിടിയിൽ. ഓൺലൈൻ ചാനൽ നടത്തുന്ന മലപ്പുറം സ്വദേശി ബൈജുവാണ് പിടിയിലായത്. വണ്ടൂരിൽ വച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
മറ്റൊരു ഓൺലൈൻ ചാനൽ നടത്തുന്ന എറണാകുളം സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. യുവതിയെയും ഇവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിച്ച് കൊണ്ടുള്ള വീഡിയോകൾ പ്രതി സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ഇയാൾക്കെതിരെ വീഡിയോ സഹിതം തെളിവ് നൽകി പൊലീസിൽ പരാതി നൽകി. പ്രതി അപ്ലോഡ് ചെയ്ത വീഡിയോയിൽ യുവതിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നുടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.