പാക് നടിയും സലൂൺ ഉടമയുമായ സൈനബ് ജമീലിനെ കാെലപ്പെടുത്ത ക്വട്ടേഷൻ നൽകിയത് മുൻ ഭർത്താവെന്ന് വിവരം. ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് അവർ ആക്ഷേപിച്ചു.
ഡിഫെൻസ് ബി ഏരിയയിൽ നടന്ന ആക്രമണത്തിൽ നിന്ന് ഇവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ സംഘം നടിക്ക് നേരെ വെടിയുതിർക്കുയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനബ് സംരക്ഷണം ആവശ്യപ്പെട്ടു. ഭീഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്നു തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് മുൻ ഭർത്താവാണെന്നും പറഞ്ഞു.
പ്രതികൾ ഉപേക്ഷിച്ച തോക്കും വാഹനവും പൊലീസ് കണ്ടെടുത്തു. വ്യക്തി വൈര്യാഗത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാതിരുന്നതോടെയാണ് മുൻ ഭർത്താവ് ജീവനെടുക്കാൻ ശ്രമിച്ചതെന്ന് സൈനബ് പറഞ്ഞു.