പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി, ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു: പുഷ്കർ സിംഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്‌ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി, ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു: പുഷ്കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും എന്ന് പറയുന്ന തരത്തിലേക്ക് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയം അധഃപതിച്ചിരിക്കുന്നുവെന്ന് ധാമി ചൂണ്ടിക്കാട്ടി. പഞ്ചാബിലെ പട്യാലയിലെ ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോൺഗ്രസ് നേതാക്കൾ പറയുന്നത് അധികാരത്തിൽ വന്നാൽ മരണശേഷം നിങ്ങളുടെ സ്വത്തിന്റെ 50 ശതമാനം അവർ പിടിച്ചെടുക്കുമെന്നാണ്. ശേഷിക്കുന്ന 50 ശതമാനം സ്വത്തിന്റെ അവകാശം മാത്രമേ നിങ്ങളുടെ മക്കൾക്ക് ലഭിക്കുകയുള്ളു. അവർ നിങ്ങളുടെയെല്ലാം സ്വത്തിന്റെ എക്‌സ്‌റേ എടുക്കുമെന്നാണ് പറയുന്നത്,” അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ 2014 മുൻപ് വരെ എങ്ങനെ ആയിരുന്നോ അതുപോലെ അഴിമതി നടത്തി ഭരിക്കാം എന്ന മോഹത്തോടെയാണ് അവർ ഈ പ്രീണന രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ചിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

സിഖ് പൈതൃകം സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മഹത്തായ സംഭാവനകൾ ആണെന്ന് ധാമി പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിന്റെ പ്രതിലിപികൾ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ നിന്നും ഭാരതത്തിലെത്തിച്ചു. കർത്താർപുർ സാഹിബ് ഇടനാഴി നിർമ്മിച്ചു, വീർ ബാൽ ദിവസ് ആചരിയ്‌ക്കാൻ തുടങ്ങി, ഇങ്ങനെ ഭാരതവും ലോകവും അറിയപ്പെടാതെ കിടന്ന സിഖ്‌മതത്തിന്റെ ചരിത്രവും സംഭാവനകളും മോദി ഉയർത്തികൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റഘട്ടമായി 13 സീറ്റുകളിലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.

Tags: CongressBJPPushkar Singh DhamiUttarakhand CMPUNCHABPatyaala
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies